കാസർഗോഡ്: ജില്ലയില്‍ മെയ് 19 വരെ 363559 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 280803 പേര്‍ ആദ്യ ഡോസും 82756 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. 18492 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്. 42263 മുന്നണി പോരാളികളും വാക്സിന്‍ സ്വീകരിച്ചു. 45 നും 60 നുമിടയിലുള്ള 138950 പേരും 60 നുമുകളില്‍ പ്രായമുള്ള 120521 പേരും ഇതുവരെ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 നും 44 നും ഇടയിലുള്ള 322 പേരാണ് വാക്സിന്‍ എടുത്തത്. 24160 പേര്‍ കോവാക്സിനും 339398 പേര്‍ കോവി ഷീല്‍ഡുമാണ് സ്വീകരിച്ചത്.