കാസർഗോഡ്: ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മെയ് 15 മുതല്‍ 18 വരെ ജില്ലയില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 15 ന് അഞ്ച് പേര്‍ക്കെതിരെയും 16 ന് ഏഴ് പേര്‍ക്കെതിരെയും 17 ന് ഒമ്പത് പേര്‍ക്കെതിരെയും 18 ന് 12 പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12365 ആയി.
