പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കുന്നു. മേയ് 20 പകൽ 3.30നു നടക്കുന്ന സത്യപ്രതിജ്ഞ കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ് (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് ( facebook.com/CMOkerala), ഐപിആർഡി കേരള യു ട്യൂബ് ചാനൽ (youtube.com/iprdkerala), കേരളസർക്കാർ വെബ്‌സൈറ്റ് (kerala.gov.in) പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴി വീക്ഷിക്കാനാകും.