പത്തനംതിട്ട :റാന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുതിശേരിമലയില് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. വാര്‍ഡിലുള്ളവരുടെയും പ്രവാസികളുടെയും സഹകരണത്തോടെ 58 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണമാണ് നടന്നത്. ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സുധാകുമാരി നിര്‍വഹിച്ചു.
കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്കും ലോക്ഡൗണില്‍ തൊഴില്‍രഹിതരായ കൂലിപ്പണിക്കാരും അടങ്ങിയ കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടന്നത്. പച്ചക്കറി വിഭവങ്ങള്‍ അടങ്ങിയ കിറ്റും പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ കിറ്റും പ്രത്യേകമായി ഓരോ കുടുംബത്തിനും വിതരണം ചെയ്തു