കേരള തീരത്ത് മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. ഉയർന്ന തിരമാല നിർദ്ദേശം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക

പ്രത്യേക ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 22-052021 മുതൽ 23-05-2021 വരെ 45 മുതൽ 55 കി.മീ വേഗതയിൽ തെക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്.തെക്കൻ തമിഴ്‌നാട് തീരത്തു മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.*