പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാനത്തെ അക്കത്തെ അടിസ്ഥാനമാക്കിയാണ് റേഷന്‍ കടകളില്‍ പ്രവേശാനാനുമതി നല്‍കുക. ഇതുപ്രകാരം 1, 2, 3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകളില്‍ ഉള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും 4, 5, 6 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും 7, 8, 9, 0 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ വെള്ളി, ശനി ദിവസങ്ങളിലും റേഷന്‍കാര്‍ഡ് കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
ഒരേസമയം റേഷന്‍കടകളില്‍ മൂന്നില്‍ അധികം പേര്‍ നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. വല്യങ്ങാടിയിലും മത്സ്യ മാര്‍ക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അടുത്ത ദിവസം തന്നെ യോഗം ചേരാനും തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം മെഹറലി.എന്‍.എം, ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ. റീത്ത. കെ.പി എന്നിവര്‍ പങ്കെടുത്തു.