പാലക്കാട്:    കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള് ഡൊമിസിലിയറി കെയര് സെന്ററുകളായി പ്രവര്ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.
1. കുലുക്കല്ലൂര് ഗ്രാമപഞ്ചായത്ത് – ഗവ:യു.പി.സ്കൂള് ചുണ്ടമ്പറ്റ
2. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്- ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്
3. നെന്മാറ ഗ്രാമപഞ്ചായത്ത് – ഗവ:ഗേള്സ് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂള്
4. തരൂര് ഗ്രാമപഞ്ചായത്ത് – ഗവ: പാരാമെഡിക്കല് ഇന്സ്റ്റിറ്റ്യൂട്ട്, തരൂര്
5. പറളി ഗ്രാമപഞ്ചായത്ത് – ഹയര് സെക്കന്ഡറി സ്കൂള്, പറളി
6. എരിമയൂര് ഗ്രാമപഞ്ചായത്ത് – ഗവ:ഹയര് സെക്കന്ഡറി സ്കൂള, കുനിശ്ശേരി
7. എലവഞ്ചേരി ഗ്രാമപഞ്ചായത്ത് – വി.ആര്.കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജ്
8. കുമരംപുത്തൂര് ഗ്രാമപഞ്ചായത്ത് – ഹയര് സെക്കന്ഡറി സ്കൂള് , കല്ലടി
9. ചളവറ ഗ്രാമപഞ്ചായത്ത് – ഹയര് സെക്കന്ഡറി സ്കൂള്, ചളവറ
10. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്- ജി.എല്.പി.എസ്, ചാത്തന്നൂര്
പ്രസ്തുത ഡൊമിസിലിയറി കെയര് സെന്ററുകളുടെ പൂര്ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല് ഓഫീസര്മാര്ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നിയമിക്കണം. ഇവർക്ക് മെഡിക്കല് ഓഫീസര് പരിശീലനവും നൽകണം. കൂടാതെ ഡൊമിസിലിയറി കെയര് സെന്ററുകളില് പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് 19 രോഗ ബാധിതര്ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏർപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.