പാലക്കാട് വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി.
1. മാർക്കറ്റിൽ രാത്രി 10 മുതൽ രാവിലെ 8 വരെയുള്ള 38 പേരുടെ പച്ചക്കറി കച്ചവടം പള്ളിപ്പുറം റോഡിലേക്ക് ഒരു മാസക്കാലയളവിൽ മാറ്റി ക്രമീകരിക്കും.
2. മാർക്കറ്റിനകത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ നടപടി സ്വീകരിക്കണം.
3. മാർക്കറ്റിനകത്ത് നടത്തുന്ന ചായക്കച്ചവടം പൂർണമായും ഒഴിവാക്കും.
4. എല്ലാ കച്ചവടക്കാർക്കും ജീവനക്കാർക്കും ആന്റിജൻ പരിശോധന നടത്തുന്നതിനുള്ള നടപടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) സ്വീകരിക്കണം.