മലപ്പുറം: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക്തല സ്‌ക്വാഡ് ചെരണി, ചെങ്ങര, കാവനൂര്‍, എളയൂര്‍, അരീക്കോട് എന്നിവടങ്ങളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി. വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി, പരിശോധന നടത്തിയ 9 കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപെടിയെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ രാജീവ് അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മോഹനന്‍, സുനില്‍ ദത്ത് എന്നിവര്‍ പങ്കെടുത്തു
