ആലപ്പുഴ: കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 200 രൂപയുടെ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു. മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം നിർവഹിച്ചു.
സാനിറ്റൈസർ, ഹാൻഡ് വാഷ്, ഒ.ആർ.എസ് പാക്കറ്റ്, നെബുലൈസർ, ബി കോംപ്ലക്സ് -വൈറ്റമിൻ, പാരസെറ്റമോൾ ഗുളികകൾ, സർജിക്കൽ മാസ്ക്കുകൾ, കൈയുറകൾ, എൻ 95 മാസ്ക്, എന്നിവ അടങ്ങിയതാണ് കിറ്റ്. ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർക്കു വേണ്ടി സി.കെ. ഷിബു, ഭാമ ദേവി എന്നിവർ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. കൺസ്യൂമർഫെഡ് റീജണൽ മാനേജർ ജയകുമാർ, ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ വെയർഹൗസ് മാനേജർ സുഗേഷ, ബി. സന്തോഷ്, സി. സിലീഷ്, പി.യു. ശാന്താറാം, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.