ആലപ്പുഴ: ആലപ്പുഴ കാർഡ് ബാങ്ക് കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്നുലക്ഷം രൂപ നൽകി. ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളമായ 39780 രൂപയും പ്രസിഡന്റിന്റെ സംഭാവനയായി 25000 രൂപയും നൽകി. ചെക്ക് ബാങ്ക് പ്രസിഡന്റ് എസ്. വാഹിദ് നിയുക്ത എം.എൽ.എ. എച്ച്. സലാമിന് കൈമാറി. ഭരണസമിതി അംഗങ്ങളായ പി.എച്ച്. അബ്ദുൽ ഗഫൂർ, ഗോപാലകൃഷ്ണൻ നായർ, സിന്ധു, സെക്രട്ടറി കെ.പി. സജി, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.