മുംബയിലുണ്ടായ ബാർജ് അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ അർജുൻ, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിൻ, കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ, വയനാട് മുപൈനാട് വടുവൻചാൽ സ്വദേശി സുമേഷ് എന്നിവർ മരണമടഞ്ഞ സംഭവം അത്യധികം ദു:ഖമുണ്ടാക്കുന്നതാണെന്ന് ഫിഷറീസ്-സാസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇവരുടെ മരണത്തിൽ അദ്ദേഹം അഗാധമായ ദു:ഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.
