എറണാകുളം: ജില്ലയിൽ 21-ാം തീയതി വരെ 728223 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219457 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 947680 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 640261 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307419 ആളുകളും വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരിൽ 58704 ആളുകൾ രണ്ട് ഡോസ് വാക്സിനും 74913 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30123 ആളുകൾ രണ്ട് ഡോസ് വാക്സിനും 50587 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3542 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 193 ആളുകൾ കോവി ഷീൽഡും 3942 പേർ കോ വാക്സിനുമാണ് സ്വീകരിച്ചത്.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 223503 ആളുകൾ ആദ്യ ഡോസും 27584 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375678 ആളുകൾ ആദ്യ ഡോസും 103046 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 668284 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 59939 ആളുകൾ ആദ്യ ഡോസും 19367 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.