ആലപ്പുഴ: ചിത്തിര കായൽ പാടശേഖര നെല്ലുല്പാദക സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകി. കളക്‌ട്രേറ്റിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് പാടശേഖരസമിതി പ്രസിഡന്റ് ജെ. മണി, സെക്രട്ടറി അഡ്വ. വി. മോഹൻദാസ് എന്നിവർ ചേർന്ന് ചെക്ക് കൈമാറി. ജില്ല കളക്ടർ എ. അലക്‌സാണ്ടർ സന്നിഹിതനായിരുന്നു. പാടശേഖരത്തിലെ ഭൂ ഉടമകളുടെ കൃഷി ലാഭവിഹിതത്തിൽനിന്ന് 500 രൂപ വീതം ശേഖരിച്ചാണ് തുക കൈമാറിയത്.