ആലപ്പുഴ : കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുതുകുളം വാർഡ്‌ 3, തൃക്കുന്നപ്പുഴ വാർഡ് 12, ചേർത്തല സൗത്ത് വാർഡ്‌ 22 വയലാർ രവി പാലം മുതൽ സുധീരം പാലം വരെ, അമ്പലപ്പുഴ വടക്ക് വാർഡ്‌ 3- ൽ വെളുത്തേഴം മുതൽ കിഴക്കോട്ടുള്ള ഇടവഴി പൈങ്ങന്നൂർ ഭാഗം വരെ രണ്ടു വശവും ( കണ്ടത്തിൽ ഭാഗം ഉൾപ്പെടെ ) കുമാരപുരം വാർഡ്‌ 12- ൽ പടിഞ്ഞാറ് പി. എച്ച്‌ സെന്റർ മുതൽ തെക്കോട്ട് മൂടേപ്പറമ്പ് പാലം വരെയുള്ള കോൺക്രീറ്റ് റോഡിന് കിഴക്കുവശം, കിഴക്ക് – കൊച്ചിലേത്ത് – വല്യരിക്കൽ റോഡിനു പടിഞ്ഞാറ് വശം, തെക്ക് – ശ്രീരംഗം വട്ടക്കായൽ റോഡിനു വടക്കു വശം, വടക്ക് – നാരകത്തറ മണികണ്ഠൻ ചിറ റോഡിന് തെക്കുവശം വരെയും, പടിഞ്ഞാറ് -കൊച്ചിലേത്ത് – വല്ലരിക്കൽ റോഡ് കിഴക്ക് – കവറാട്ട് പുതുപുരയ്ക്കൽ റോഡ്, വടക്ക് – നാരകത്തര – മണികണ്ഠൻ ചിറ റോഡ്, തെക്ക് – ശ്രീരംഗം വട്ടക്കായൽ റോഡ് വരെയുള്ള പ്രദേശങ്ങൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

കടക്കരപ്പള്ളി വാർഡ് 5 നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി.