പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള് ഡൊമിസിലിയറി കെയര് സെന്ററുകളായി പ്രവര്ത്തിക്കുന്നതിന് അനുമതി നല്കി ജില്ലാ കലക്ടര് ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര് സെന്ററുകളുടെ എണ്ണം 36 ആയി.
1. തച്ചമ്പാറ ഗ്രാമപഞ്ചായത്ത്- സെന്റ് ഡൊമിനിക് എ.എല്.പി സ്‌കൂള്, തച്ചമ്പാറ
2. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത്- ഇസാഫ് ഹോസ്പിറ്റല്, കൊഴിഞ്ഞാമ്പാറ
3. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്- ശബരി വി.എല്.എന്.എം സ്‌കൂള്, വിളയഞ്ചാത്തന്നൂര്
4. മുതലമട ഗ്രാമപഞ്ചായത്ത്- ഗവ.ഹൈസ്‌കൂള്, മുതലമട
5. മുണ്ടൂര് ഗ്രാമപഞ്ചായത്ത്- സിമെറ്റ് നഴ്‌സിംഗ് കോളെജ് ഹോസ്റ്റല്, ഒമ്പതാം മൈല്, പൂതനൂര്
6. കപ്പൂര് ഗ്രാമപഞ്ചായത്ത്- മോഡല് റസിഡന്ഷ്യല് സ്‌കൂള്, തൃത്താല
7. പട്ടിത്തറ ഗ്രാമപഞ്ചായത്ത്- ഗവ.വൊക്കേഷണല് ഹയര് സെക്കന്ററി സ്‌കൂള്, വട്ടേനാട്
പ്രസ്തുത ഡൊമിസിലിയറി കെയര് സെന്ററുകളുടെ പൂര്ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല് ഓഫീസര്മാര്ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്‌സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നിയമിക്കണം. ഇവര്ക്ക് മെഡിക്കല് ഓഫീസര് പരിശീലനവും നല്കണം.
കൂടാതെ ഡൊമിസിലിയറി കെയര് സെന്ററുകളില് പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് 19 രോഗ ബാധിതര്ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏര്പ്പെടുത്താനും ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.