മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ട്രിപ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചത് 27 ടണ്‍ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കപ്പ ചലഞ്ചിലൂടെയാണ് പ്രതിസന്ധിയെ മറികടന്ന് കപ്പ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് തുണയായത്. ജില്ലയിലെ സഹകരണ ബാങ്കുകളുടെയും സഹകരണ സൊസൈറ്റികളുടെയും പങ്കാളിത്തത്തോടെയായിരുന്നു കപ്പ ചലഞ്ച്.
സഹകരണ സംഘങ്ങളുടെ സഹായത്തോടെ 4000 കിറ്റുകളിലായി 27 ടണ്‍ കപ്പയാണ് വിറ്റഴിക്കാനായത്. 100 രൂപയുടെയും 50 രൂപയുടെയും 4000 കിറ്റുകള്‍ ഒരുക്കിയായിരുന്നു വിപണനം. കപ്പ ചലഞ്ചിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ മലപ്പുറം ജില്ലാ കൃഷി ഓഫീസര്‍ ആര്‍ ശ്രീരേഖയില്‍ നിന്ന് കിറ്റ് വാങ്ങി നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എ. പി.സുമേഷ്, സുരേന്ദ്രന്‍ ചെമ്പ്ര, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന എന്നിവര്‍ പങ്കെടുത്തു.