ഭക്ഷ്യ സുരക്ഷ കമ്മീഷൻ 45 ൽ പരം വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത്  നിരോധിച്ചു.  മായം  കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്കം അറിയിച്ചു.

2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങളാണ് നിരോധിച്ചത്.  നിരോധിക്കപ്പെട്ട ഉല്പന്നങ്ങൾ  സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണർ അറിയിച്ചു. ഉല്പന്നങ്ങൾ സംബന്ധിച്ച് വിവരങ്ങൾ www.foodsaftey.Kerala.gov.in ലഭിക്കും.