ഉൽപാദന സേവന മേഖലകളിൽ വ്യവസായ സംരംഭം തുടങ്ങാനായി കേന്ദ്രസർക്കാർ പദ്ധതിയായ പി.എം.ഇ.ജി.പി വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകരിക്കപ്പെടുന്ന പദ്ധതി തുകയുടെ 15 ശതമാനം മുതൽ 35 ശതമാനംവരെ സബ്‌സിഡി ലഭിക്കും. kviconline.gov.in / pmegpeportal എന്ന വെബ്‌സൈറ്റിൽ ജൂൺ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2326756, 2322076.