ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓട്ടോമാറ്റിക് ഹാന്റ് സാനിട്ടറൈസര്‍ സ്ഥാപിച്ചു. ജെസിഐ എറണാകുളമാണ് സാനിട്ടറൈസര്‍ മെഷീന്‍ ആശുപത്രിക്ക് നല്‍കിയത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മെഷീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജെസിഐ എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് എല്‍ദോസ് പി.എബി, പ്രോഗ്രാം കണ്‍വീനര്‍ മാത്യു കെ ഏബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ.സൂസന്‍ മത്തായി, ആര്‍എംഓ ഡോ.സ്മിത, മെഡിക്കല്‍ ഓഫീസര്‍ ഡോ.റിഫ്‌ന സിഎസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
