എറണാകുളം ജില്ലാ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഫോറം എറണാകുളം ജില്ലാ പഞ്ചായത്തിന് 100 പൾസ് ഓക്‌സിമീറ്റര്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സെക്രട്ടറി മാര്‍ട്ടിന്‍ ടി. ജിയില്‍ നിന്നും പൾസ് ഓക്‌സിമീറ്റര്‍ ഏറ്റുവാങ്ങി. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശകുന്തള കെ. ജില്ലാ കോര്‍ഡിനേറ്റര്‍ നളിനകുമാരി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

എറണാകുളം ജില്ലയിലെ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തിലാണ് ഓക്‌സിമീറ്റര്‍ നല്‍കിയത്. 100 പൾസ് ഓക്‌സിമീറ്റര്‍ കൂടി കൊച്ചിന്‍ കോര്‍പ്പറേഷനും, മറ്റു മുനിസിപ്പാലിറ്റികള്‍ക്കും നല്‍കും. ചെല്ലാനത്തെ നിര്‍ദ്ധന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കുമെന്നും ഭരവാഹികള്‍ അറിയിച്ചു.