ആലപ്പുഴ:   കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മണ്ണഞ്ചേരി, തുറവൂർ, കുത്തിയതോട്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും അടച്ച് ജില്ല കളക്ടർ ഉത്തരവായി

മറ്റു നിയന്ത്രിത മേഖലകൾ

ഹരിപ്പാട് മുനിസിപ്പാലിറ്റി വാർഡ് 2ൽ സപര്യ ജംഗ്ഷൻ കുട്ടത്തേതുറോഡ് ഇരുഭാഗവും, ഈ റോഡിൽ തൈക്കുടം ജംഗ്ഷനിൽ തെക്കോട്ടും വടക്കോട്ടും ഉള്ള റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗം, കിളിക്ക കുളങ്ങര ആലിൻ ചുവട്ടിൽ നിന്നും മടത്തി പറമ്പിൽ കോളനിയിലേക്കുള്ള ഇടവഴി, ഈ വഴി എത്തിച്ചേരുന്ന ചക്കാല പറമ്പിൽ റോഡിൽ നിന്ന് തെക്കോട്ടു പോകുന്ന ഭാഗം, ആമിനക്കൂട്ട് റോഡ് ചെറുതന ബോർഡറിൽ എത്തുന്ന ഭാഗം, നക്രാതു കോളനിയിലേക്ക് പ്രവേശിക്കുന്ന ഭാഗം, മുളക്കുഴ ഗ്രാമപഞ്ചായത്ത് വാർഡ് 6, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 7, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാർഡ് 9, പുറക്കാട് ഗ്രാമ പഞ്ചായത്ത് വാർഡ് 14 ലക്ഷം വീട് റോഡ് മുതൽ പ്രാപ്പള്ളി കോൺക്രീറ്റ് റോഡ് വരെ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വാർഡ് 1ൽ സെന്റ് തോമസ് എച്ച് എസ് കാർത്തികപ്പള്ളി – മണാശ്ശേരി ജംഗ്ഷൻ കഴിവെറ്റ് കുന്നേൽ ആക്കത്തറ തൈപ്പറമ്പിൽ ഭാഗം മണാശ്ശേരി ജംഗ്ഷൻ കിഴക്കോട്ട്- കനാൽ പ്രതീക്ഷ റോഡ് വടക്കുവശം ദിനേശ് സ്റ്റോഴ്സ്- കാർത്തികപ്പള്ളി കായംകുളം റോഡിന് പടിഞ്ഞാറുവശം പേരാത് കോട്ടങ്ങൽ ലക്ഷം വീട് കോളനി ഉൾപ്പെടെ കുന്നമ്പലം ഭാഗം, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 15ൽ തെക്ക് -മുട്ടത്തിപറമ്പ് പബ്ലിക് കിഴക്കു വശം,വടക്ക് – വൈപുത്രക്കരി റോഡ്, കിഴക്ക് -മൂലെച്ചിറ ഭാഗം, പടിഞ്ഞാറ് – പ്ലാക്കുഴി ഭാഗം, വാർഡ് 18ൽ കിഴക്ക് -കൊടിയന്തറ വെളിറോഡ്, തെക്ക് -കസ്തുർബാ ജംഗ്ഷൻ,
പടിഞ്ഞാറ് -ബേക്കറി ജംഗ്ഷൻ, വടക്ക് -കണ്ണമ്പള്ളി വെളി റോഡ്, വാർഡ് 9ൽ കിഴക്ക് – അമ്പലം വെളിഭാഗം, വടക്ക് -കുന്നുമ്മവെളി ഭാഗം,തെക്ക് – മണ്ണാര വെളി ഭാഗം, പടിഞ്ഞാറ്- നേരു വീട് തോടിന് പടിഞ്ഞാറ്, വാർഡ് 22ൽ വാരനാട് ജംഗ്ഷൻ മുതൽ കുമ്മായ കമ്പനി, കുമ്മായ കമ്പനി മുതൽ സനം പ്രസ്സ്, സനം പ്രസ്സ് മുതൽ ലിസ്യു പള്ളി, ലിസ്യു പള്ളി മുതൽ വാരാനാട് ജംഗ്ഷൻ.

നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്വാർഡ് 14, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1,തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 11ൽ എൻഎസ്എസ് കരയോഗത്തിന് പടിഞ്ഞാറ് തൈക്കാട്ടുശ്ശേരി പി എസ് കവല വരെയും പി എസ് കവല മുതൽ തെക്കോട്ട് ദേവീക്ഷേത്രം വരെയുള്ള പ്രദേശം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 15,16, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 22ൽ കിഴക്ക് – വെണ്മണികാട്ട് ഭാഗം, പടിഞ്ഞാറ് -ലിസ്യു നഗർ 4, വടക്ക് -ഭഗവതി പറമ്പ്, തെക്ക് – പള്ളിക്കാട് ഭാഗം.