പത്രപ്രവർത്തകേതര പെൻഷൻ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകേതര പെൻഷൻ / 50% പത്രപ്രവർത്തകേതര പെൻഷൻ / വിവിധ കുടുംബ പെൻഷനുകൾ / രണ്ടായിരത്തിന് മുൻപുള്ളവരുടെ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരിൽ കുടിശ്ശികയുള്ളവർ പേര് വിവരങ്ങൾ, ലഭിക്കാനുള്ള കുടിശ്ശിക (എന്ന് മുതൽ എന്ന് വരെ) പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പ് എന്നിവ സഹിതം prd.pkd@gmail.com ൽ മെയ് 30 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫോൺ – 0491 2505329