പത്രപ്രവര്ത്തക പെന്ഷന് കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്ത്തക പെന്ഷന്/50% പത്രപ്രവര്ത്തക പെന്ഷന്/കുടുംബ പെന്ഷനുകള് കൈപ്പറ്റുന്നവര് കുടിശ്ശിക ഉള്ളവര് പേരു വിവരങ്ങള്, കുടിശ്ശിക കാലാവധി(എന്ന് മുതല് എന്ന് വരെ), പെന്ഷന് അനുവദിച്ച ഉത്തരവിന്റെ പകര്പ്പ് എന്നിവ സഹിതം prd.pkd@gmail.com ല് മെയ് 30 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് പാലക്കാട് ജില്ലാ ഇന്ഫര്മേഷന് ഓഫീസര് അറിയിച്ചു. ഫോണ് – 0491 2505329