പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്മന്ദം (ആണ്), തൃത്താല (പെണ്) മോഡല് റസിഡന്ഷ്യല് സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില് അപേക്ഷ ക്ഷണിച്ചു.

തൃത്താല എം.ആര്.എസില് മാനേജര് കം റസിഡന്റ് ട്യൂട്ടര് (സ്ത്രീ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയര്) ഒഴിവുകളാണുള്ളത്.

കുഴല്മന്ദം എം.ആര്.എസില് പുരുഷന്മാര്ക്കായി മാനേജര് കം റസിഡന്റ് ട്യൂട്ടര്, എച്ച്.എസ്.എ വിഭാഗത്തില് ഇംഗ്ലീഷ്, കണക്ക്, മലയാളം, നാച്ചുറല് സയന്സ്, ഫിസിക്കല് സയന്സ്, സോഷ്യല് സയന്സ്, ഫിസിക്കല് എജ്യൂക്കേഷന് ടീച്ചര്, സ്‌പെഷ്യല് ടീച്ചര് (മ്യൂസിക്), എച്ച്.എസ്.എസ്.ടി വിഭാഗത്തില് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, സുവോളജി (ജൂനിയര്), ബോട്ടണി (ജൂനിയര്), ഇക്കണോമിക്‌സ്, കൊമേഴ്‌സ് (ജൂനിയര്-1, സീനിയര്– 1) മലയാളം, കമ്പ്യൂട്ടര് ആപ്ലിക്കേഷന്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളാണുള്ളത്.

അപേക്ഷകര് ബന്ധപ്പെട്ട വിഷയങ്ങളില് അധ്യാപക നിയമനത്തിന് സര്ക്കാര് നിശ്ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം. മാനേജര് കം റസിഡന്റ് ട്യൂട്ടര് തസ്തികയില് അപേക്ഷിക്കുന്നവര്ക്ക് ബിരുദവും ബി എഡും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ഉയര്ന്ന യോഗ്യതയും ജോലി പരിചയമുള്ളവര്ക്കും എസ്.സി/ എസ്.ടി വിഭാഗക്കാര്ക്കും മുന്ഗണന. ഹോസ്റ്റലില് താമസിച്ച് പഠിപ്പിക്കാന് താല്പര്യമുള്ളവര്ക്കാണ് അപേക്ഷിക്കാനാവുക. വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യതാ, പരിചയ സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്, ഫോണ് നമ്പര് സഹിതം സിവില് സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലോ എം.ആര്.എസുകളിലോ സമീപത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ മെയ് 31 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും അപേക്ഷിക്കുന്ന സ്‌കൂളും പ്രത്യേകം രേഖപ്പെടുത്തണം.

അപേക്ഷ ഫോമുകള് പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും എം.ആര്.എസുകളിലും ലഭിക്കും. ഫോണ്: ജില്ലാ പട്ടികജാതി വികസന ഓഫീസ് -0491 2505005, എം.ആര്.എസ് കുഴല്മന്ദം- 0492 2217217, എം.ആര്.എസ് തൃത്താല- 0466- 2004547.