അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ. ആര്ട്സ് ആന്ഡ് സയന്സ് കോളേജില് സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്ട്രേഷന്, കമ്പ്യൂട്ടര് ആപ്ലിക്കേഷന് വിഷയങ്ങളില് ഗസ്റ്റ് അധ്യാപക ഒഴിവ്.
55 ശതമാനം മാര്ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റുമാണ് യോഗ്യത. ഇവരുടെ അഭാവത്തില് മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര് മെയ് 31 ന് വൈകിട്ട് അഞ്ചിനകം അസല് രേഖകളുടെ സ്‌കാന്ഡ് കോപ്പി, റെസ്യൂം എന്നിവ പി.ഡി.എഫായി gcattappadi@gmail.com ല് അയക്കണം.. അപേക്ഷകര് മുന്കൂറായി തൃശൂര് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് പേര് രജിസ്റ്റര് ചെയ്തിരിക്കണം. ഫോണ്: 9656235136, 6282298962.