കാസർഗോഡ്: ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം.രാജഗോപാലന്‍, (തൃക്കരിപ്പൂര്‍) ഇ.ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) അഡ്വ.സി.എച്ച്.കുഞ്ഞമ്പു (ഉദുമ) എന്‍.എ.നെല്ലിക്കുന്ന് (കാസറഗോഡ്) എ.കെ.എം.അഷ്‌റഫ് (മഞ്ചേശ്വരം) എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് സ്വീകരണം നല്‍കുന്നു.

മെയ് 29 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിയ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിനെ ആദരിക്കും.