വയനാട്: മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഒ.ആര്‍ കേളുവിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സ്വീകരണം നല്‍കി. മാനന്തവാടിയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും വിദ്യാഭ്യാസ, കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനം വരും വര്‍ഷങ്ങളിലും ഉണ്ടാവുമെന്നും ഒ. ആര്‍. കേളു എം.എല്‍ എ.അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.വി വിജോള്‍, പി.കല്യാണി, ജോയ്‌സി ഷാജു, മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍, പി.ചന്ദ്രന്‍, സല്‍മ കാസ്മി, പി.കെ അമീന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബു കെ മാര്‍ക്കോസ്, ഹെഡ് ക്ലര്‍ക്ക് കെ.എസ് ഷാജി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രിന്‍സ് റ്റി.യു മുതലായവര്‍ സംസാരിച്ചു.