വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. പേരിയ സി.എച്ച്.സി, പൊരുന്നന്നൂര്‍ സി.എച്ച്.സി, ജി.ടി.എച്ച് നല്ലൂര്‍നാട് എന്നിവിടങ്ങളിലേക്കായി 150 പള്‍സ് ഓക്സിമീറ്ററുകള്‍ ആണ് നല്‍കിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി പൊരുന്നന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ഡോ. രാഹുല്‍,പേരിയ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതു ചന്ദ്രന്, ജി.ടി.എച്ച് നല്ലൂര്നാട്മെഡിക്കല് ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു എന്നിവര്‍ക്ക് ഓക്സിമീറ്ററുകള്‍ കൈമാറി. വിവിധയിടങ്ങളിലായി നടന്ന ചടങ്ങില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
