വയനാട്: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കളക്ട്രേറ്റും സിവില്‍ സ്റ്റേഷന്‍ പരിസരവും ശുചീകരിച്ചു. ജീവനക്കാരുടെയും കല്‍പ്പറ്റ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എ.ഡി.എം ടി. ജനില്‍ കുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ പരിസരം മഴക്കാലപൂര്‍വശുചീകരണം നടത്തി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വിജോള്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍. ആര്‍. ഇ. ജി. എ.തൊഴിലാളികള്‍, കുന്നമംഗലം യുവധാര സ്വാശ്രയ സംഘം എന്നിവര്‍ ചേര്‍ന്നാണ് ശുചികരണം നടത്തിയത് . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍.ബാബുരാജ് ,സുമിത്രബാബു ,മെഡിക്കല്‍ ഓഫീസര്‍ ഡോ.സാവന്‍ സാറ ,എച്ച്. എം. സി അംഗങ്ങളായ കെ മുരളീധരന്‍ , സി. ഡി. എസ് ചെയര്‍പേര്‍സണ്‍ പ്രിയ വീരേന്ദ്രകുമാര്‍,ജെ. പി. എച്ച്. എന്‍ ലൗലി മോള്‍ എന്നിവര്‍ പങ്കെടുത്തു