കൊച്ചി: ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണമായി ആചരിക്കുന്നതിനോടനുബന്ധിച്ച്  മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അവാര്‍ഡുകള്‍ നല്‍കും. എക്‌സൈസ് വകുപ്പാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍, ലഹരിവിരുദ്ധ ക്ലബ്ബ്,  ക്ലബ്ബ് അംഗം,  കോളേജ് ലഹരിവിരുദ്ധ ക്ലബ,് ക്ലബ്ബംഗം, ലഹരിവിരുദ്ധ സന്നദ്ധസംഘടന, സന്നദ്ധപ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. വിശദാംശങ്ങളും അപേക്ഷ ഫോമുകളും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ജൂണ്‍ 11 വരെ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകളോടൊപ്പം എല്ലാ എക്‌സൈസ് ഓഫീസുകളിലും നല്‍കാം. ഫോണ്‍ — എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എറണാകുളം  0484 2393121, 9400069552, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ — 0484 2623655, 9400069560, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി- 0484 2235120, 9400069554, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് — 0484 2591203, 9400069559, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം — 0485- 2824419, 9400069562, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ — 0485- 2832623, 9400069564, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ – 0484 – 2443187, 9400069557