കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍കോട് യൂണിറ്റ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തുക കൈമാറി. കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നും പിടിച്ചതില്‍ നിന്നും തിരിച്ചു ലഭിക്കുന്നതില്‍ ഒരു ഗഡുവാണ് വിജിലന്‍സ് യൂണിറ്റ് നല്‍കിയത്. ഡി.വൈ.എസ്.പി അടക്കം മുഴുവന്‍ ജീവനക്കാരുടെതുമുള്‍പ്പെടെ 2,11,110 രൂപ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിനാണ് തുക കൈമാറിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന്‍, സി.ഐമാരായ ഉണ്ണികൃഷ്ണന്‍.വി, സിബിതോമസ്, എസ്.ഐ പി.പി.മധു, എ.എസ്.ഐ സുഭാഷ്, സി.പി.ഒ സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
ചിത്താരി ചാമുണ്ഡിക്കുന്ന് പള്ളയില്‍ വീട്ടില്‍ ഉമ്പിച്ചി അമ്മയുടെ പത്താം ചരമവാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം മക്കള്‍ പി. കാര്യമ്പു, വെള്ളച്ചി, കുഞ്ഞമ്പു, രാമദാസന്‍, ചന്ദ്രാവതി പരേതയായ മാധവിയുടെ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് 33,333 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി