ആലപ്പുഴ:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 19 – കിഴക്ക് 11-ാം മൈൽ തോട്, വടക്ക് നാമക്കാട് കോളനി സമീപം, പടിഞ്ഞാറ് -നാമക്കാട് ക്ഷേത്രത്തിന് തെക്ക് ദാഗം, തെക്ക് – 11-ാം മൈൽ പാലത്തിന് വടക്ക് ഭാഗം എന്നീ പ്രദേശങ്ങൾ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.

തെക്കേക്കര, നൂറനാട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും നിയന്ത്രണ മേഖലയിൽ നിന്നും ഒഴിവാക്കി.

നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കിയ മറ്റ് പ്രദേശങ്ങൾ:
ഹരിപ്പാട് നഗരസഭ 12-ാം വാർഡിൽ അകംകുടി അങ്കനവാടിക്ക് ചുറ്റും ഉള്ള പ്രദേശം, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ 3, 21 വാർഡുകൾ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്‌ 12-ാം വാർഡിൽ പോളേകടവ് സ്രാമ്പിക്കൽ റോഡിനു പടിഞ്ഞാറുവശം പോളേകടവ്-ചണ്ണികടവ് ഭാഗം, കാവാലം ഗ്രാമപഞ്ചായത്ത്‌ 7, 2, 6, 12, 4 എന്നീ വാർഡുകൾ, പെരുമ്പളം ഗ്രാമപഞ്ചായത്ത്‌ 1, 3, 12, 8, 5, 7, 9, 13, 10 എന്നീ വാർഡുകൾ, വെണ്മണി ഗ്രാമപഞ്ചായത്ത്‌ 2, 3, 5, 8 എന്നീ വാർഡുകൾ നിയന്ത്രണ മേഖലയിൽ നിന്നും ഒഴിവാക്കി.