ആലപ്പുഴ : കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ മെയ് മാസത്തിലും തുടര്‍ന്ന് പൊതുവിതരണ വകുപ്പ്. ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും, സബ്സി ഡി -നോൺ സബ്‌സിഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്കായി ഇതുവരെ 1,54,603 കിറ്റുകളാണ് വിതരണം ചെയ്തത്.
എ. എ. വൈ (മഞ്ഞ കാർഡ് ) വിഭാഗത്തിന് 32579, മുൻഗണന വിഭാഗത്തിന് (വെള്ള കാർഡ് ) 98400, സബ്‌സിഡി വിഭാഗത്തിന് 14122 കിറ്റും, നോൺ സബ്‌സിഡി വിഭാഗത്തിന് 9502 കിറ്റുകളുമാണ് മെയ് മാസത്തിൽ ജില്ലയിൽ വിതരണം ചെയ്തത്.
കോവിഡ് കാലത്തിന്റെ ദുരിതം കണക്കിലെടുത്തുകൊണ്ട് നോൺ സബ്‌സിഡി വിഭാഗത്തിലെ കാർഡ് ഉടമകൾക്കായി നിരക്ക് കുറച്ചുള്ള സ്പെഷ്യൽ അരിയും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഒരു കിലോ അരിക്ക് 15 രൂപ നിരക്കിലാണ് സ്പെഷ്യൽ അരി നൽകുന്നത്.