കാസർഗോഡ്: തൈക്കടപ്പുറം ഫിഷറീസ് കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തും എം.രാജഗോപാലന്‍ എം എല്‍ എ അറിയിച്ചു. അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ തൈക്കടപ്പുറം ഫിഷറീസ് കോളനിയിലെ വീടുകള്‍ കാലപ്പഴക്കം മൂലം നശിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള എട്ട് മത്സ്യതൊഴിലാളി കുടുംബങ്ങളും ഷെഡുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ എട്ട് കുടുംബ ങ്ങള്‍ക്കും പട്ടയം ലഭിച്ചത്. മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ദുരിതാവസ്ഥ അറിഞ്ഞ എം.എല്‍.എ നേരിട്ട് തൈക്കടപ്പുറം മത്സ്യതൊഴിലാളി കോളനിയില്‍ എത്തുകയും മത്സ്യതൊഴിലാളികളില്‍ നിന്ന് നിവേദനം സ്വീകരിക്കുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, പി.സാമിക്കുട്ടി, കെ.വി.സൗമിനി, സുനില്‍അമ്പാടി തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.