സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മാനന്തവാടി ഐ.എച്ച്.ആര്.ഡി. പി.കെ.കാളന് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്സുകളിലേക്ക്് 2018 -19 വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം www.Ihrd.ac.in വെബ്സൈറ്റിലും കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടാപ്പം രജിസ്ട്രേഷന് ഫീസായി 300/ രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 100/രൂപയും അടക്കേണ്ടതാണ്. 80 ശതമാനം സീറ്റുകള്‍ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. സംവരണവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്റോടുകൂടി സൗജന്യവുമായി പഠിക്കാന്‍ അവസരമുള്ളതുമായ കേരളത്തിലെ ഐ.എച്ച്.ആര്.ഡി.യുടെ കീഴിലുള്ള എകസ്ഥാപനമാണിത്. പൂരിപ്പിച്ച അപേക്ഷകള്‍ കോളേജില്‍ നേരിട്ട് നല്‍കണം. ഫോണ്‍:04935245484,8547005060.
