വയനാട്:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ആയുര്‍വേദിക് തെറാപ്പി ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസ്സാണ് യോഗ്യത.  വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന  ഈ കോഴ്‌സിന്റെ കാലാവധി  ഒരു വര്‍ഷമാണ്.   അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍  തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ട് ലഭിക്കും.  എസ്.ആര്‍.സി. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി. സഹിതം തപാലിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ www.src.kerala.gov.in/www.srccc.in   വെബ് സൈറ്റില്‍ നിന്നും  ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 15. ഫോണ്‍ 9446330827.