കാസർഗോഡ്: പഞ്ചായത്തിലെ മുഴുവന്‍ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്. മാര്‍ച്ച് 23 നാണ് ദൗത്യം ആരംഭിച്ചത്, മെയ് 18 ആയപ്പോഴെയ്ക്കും മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 114 കിടപ്പ് രോഗികള്‍ക്ക് ആദ്യത്തെ ഡോസും, 35 രോഗികള്‍ക്ക് രണ്ടാം ഡോസും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീധര എം, ഹെല്‍ത്ത് ആന്‍ഡ് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജയകുമാര്‍, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.മെഡിക്കല്‍ ഓഫീസര്‍ , പാലിയേറ്റിവ് നേഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമ്മാര്‍ , മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ആശാവര്‍ക്കര്‍മാര്‍ അടങ്ങിയ സംഘമാണ് എമര്‍ജന്‍സി മരുന്നുകള്‍ അടക്കമായി രോഗികളുടെ വീടുകളിലെത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്.
