കാസർഗോഡ്: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂലായ് 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെറ ഭാഗമായി ഏര്‍പ്പെടുത്തിയ ഫൈബര്‍ വള്ളത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് റസ്‌ക്യൂഗാര്‍ഡുമാരെ നിയമിക്കുന്നു. കേരളാ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച കാസര്‍കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. കടല്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും, ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകര്‍പ്പ്, യോഗ്യതതെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവസഹിതം ജൂണ്‍ അഞ്ചിനകം കാഞ്ഞങ്ങാട് മീനാപ്പീസിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. ജൂണ്‍ ഏഴിന് ഓണ്‍ലൈനായി നടക്കുന്ന കൂടിക്കാഴ്ചയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. റസ്‌ക്യൂഗാര്‍ഡുമാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജൂണ്‍ നാലിന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍; 04672 202537