കാസർഗോഡ്:    ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവിതശൈലീരോഗ നിയന്ത്രണവിഭാഗമായ ആയുഷ്മാന്‍ഭവ നടത്തി വന്നിരുന്ന സൗജന്യ ഓണ്‍ലൈന്‍ യോഗയും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തുടരുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക കുമാര്‍ ഐ ആര്‍ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ 8.30 വരെയാണ് സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനം. സൗജന്യ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും യോഗാ പരിശീലനത്തിനുമായി 9400061908 എന്ന നമ്പറില്‍ ബന്ധപ്പെടണം.