എറണാകുളം: ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. സംസ്ഥാന തൊഴിൽ വകുപ്പും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തും രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറോളം തൊഴിലാളികൾക്ക് ക്യാമ്പിൽ സൗജന്യ വൈദ്യസഹായവും ഭക്ഷുകിറ്റുകളും ലഭ്യമാക്കി. എറണാകുളം ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അസി. ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പദ്ധതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.