ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനായി വാര്‍ഡ് രണ്ടില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉല്‍പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുജാതയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
3821 തൈകളാണ് നേഴ്‌സറിയിലുള്ളത്. കുറ്റ്യാടി ഇനത്തില്‍പ്പെട്ട നാലര വര്‍ഷം കൊണ്ട് കായ്ക്കുന്ന 500 തെങ്ങിന്‍ തൈകള്‍ക്ക് പുറമേ മാതള നാരകം, റംബൂട്ടാന്‍, പനിനീര്‍ ചാമ്പ, പ്ലാവ്, സപ്പോര്‍ട്ട, പേര, ചീമ പുളി, കറിവേപ്പ്, മുള്ളാത്ത, മുട്ടപ്പഴം, വാളംപുളി എന്നീ തൈകളും ഉല്പാദിപ്പിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു മാസം കൊണ്ടാണ് ഈ തൈകള്‍ ഉല്പാദിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡിലെയും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തൈകള്‍ നട്ടു നല്‍കും. പഞ്ചായത്ത് തലത്തില്‍ തെങ്ങിന്‍ തൈ നട്ട് അന്നേദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് തലങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ തൈകള്‍ നട്ടു ഉദ്ഘാടനം ചെയ്യും.
