കൊല്ലം: ജില്ലയില്‍ ഇന്ന് 1717 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2378 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1708 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 592 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-71, പുനലൂര്‍-29, കൊട്ടാരക്കര-25, കരുനാഗപ്പള്ളി-15 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-56, ഇട്ടിവ-54, കരീപ്ര-52, തൊടിയൂര്‍-45, കുണ്ടറ, കൊറ്റങ്കര എന്നിവിടങ്ങളില്‍ 29 വീതവും ഏരൂര്‍, ഈസ്റ്റ് കല്ലട, തൃക്കോവില്‍വട്ടം, പെരിനാട് ഭാഗങ്ങളില്‍ 28 വീതവും ഓച്ചിറ-27, ആദിച്ചനല്ലൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 25 വീതവും അഞ്ചല്‍, നെടുമ്പന എന്നിവിടങ്ങളില്‍ 23 വീതവും ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, പത്തനാപുരം ഭാഗങ്ങളില്‍ 21 വീതവും കുന്നത്തൂര്‍-19, വെളിയം-18, കടയ്ക്കല്‍, ചവറ, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 17 വീതവും ഇളമ്പള്ളൂര്‍-16, തേവലക്കര, പ•ന ഭാഗങ്ങളില്‍ 15 വീതവും ചടയമംഗലം, ചിറക്കര, തലവൂര്‍ പ്രദേശങ്ങളില്‍ 14 വീതവും നിലമേല്‍, നീണ്ടകര, പനയം എന്നിവിടങ്ങളില്‍ 13 വീതവും പവിത്രേശ്വരം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 12 വീതവും ചാത്തന്നൂര്‍, ചിതറ എന്നിവിടങ്ങളില്‍ 11 വീതവും കുലശേഖരപുരം, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ 10 വീതവും ആലപ്പാട്, കരവാളൂര്‍, പേരയം, വെട്ടിക്കവല ഭാഗങ്ങളില്‍ ഒന്‍പതു വീതവും പട്ടാഴി വടക്കേക്കര, മേലില എന്നിവിടങ്ങളില്‍ എട്ടു വീതവും തൃക്കരുവ, ശാസ്താംകോട്ട, എഴുകോണ്‍ ഭാഗങ്ങളില്‍ ഏഴു വീതവും ക്ലാപ്പന, തെ•ല, പോരുവഴി പ്രദേശങ്ങളില്‍ ആറു വീതവും ഇളമാട്, നെടുവത്തൂര്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും കുമ്മിള്‍, പിറവന്തൂര്‍, പൂതക്കുളം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നാലു വീതവും അലയമണ്‍, തഴവ, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.