ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച(മേയ് 4) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തി. 9.97 ശതമാനമാണ് വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1198 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1808 പേർ രോഗമുക്തരായി. രോഗബാധിതരിൽ ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. 1191 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,62,254 പേർ രോഗമുക്തരായി. 15,921 പേർ ചികിത്സയിലുണ്ട്.
കൊറോണ- ജില്ലയിലെ വിവരങ്ങൾ 2021 ജൂൺ 4
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -340
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2062
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 11922
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 273
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 4579
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 3100
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 45805
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 12010