തൃശ്ശൂർ:     സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കുന്ന കരുതലിന്റെ പുസ്തക സഞ്ചിയെന്ന പദ്ധതിക്ക് തുടക്കമിട്ട് അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഡ്തലത്തിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എ പ്രദീപ് നിര്‍വഹിച്ചു.

പഠനത്തിന് ആവശ്യമായ നോട്ടുബുക്കുകളും പേനയുമാണ് കരുതല്‍ സഞ്ചിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹൈ സ്‌കൂള്‍ കുട്ടികള്‍ക്ക് ആറുനോട്ട് ബുക്കുകൾ, യുപി വിദ്യാര്‍ഥികള്‍ക്ക് നാലു നോട്ട് ബുക്കുകൾ, എല്‍ പി വിദ്യാര്‍ഥികള്‍ക്ക് രണ്ട് നോട്ട് ബുക്കുകൾ പേനകൾ എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം കെ എന്‍ മധുസൂദനന്‍,അംഗനവാടി ടീച്ചര്‍ അജിത ഭഗീരഥന്‍,ആര്‍ ആര്‍ ടി അംഗങ്ങള്‍, അംഗനവാടി ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.