പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും എന്ന മുദ്രാവാക്യത്തോടു കൂടിയ ചിത്രം പ്രൊഫൈയില്‍ ചിത്രമാക്കി മാറ്റിയാണ് സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, പഠിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പയിനില്‍ പങ്ക് ചേരുന്നത്. ജില്ലയിലെ പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി തുല്യത പഠന കേന്ദ്രങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ ക്യാമ്പയിനില്‍ പങ്കാളികളായി. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരും നേതൃത്വം നല്‍കി. ഒരാഴ്ചക്കാലമാണ് ക്യാമ്പയിന്‍.ജില്ലയില്‍ ഒരു ലക്ഷം പേര്‍ ക്യാമ്പയിനില്‍ പങ്കാളികളാകും
