സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിൻ വിൻ -619, 620, സ്ത്രീശക്തി – 264, 265, അക്ഷയ – 501, 502, കാരുണ്യാപ്ലസ് -372, 373, നിർമൽ – 228, 229 കാരുണ്യ – 503, 504 എന്നീ 12 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കി.

ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും, ഭാഗ്യമിത്ര-ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.