ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ 55 ജീവനക്കാർ വീടുകളിൽ നിന്നും കൊണ്ട് വന്ന വൃക്ഷ തൈകൾ ആശുപത്രി വളപ്പിൽ നട്ടു. സുമനസുകളുടെ സഹായത്താൽ ഇവിടെ സ്ഥാപിച്ച കുട്ടികളുടെ പാർക്കും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, എ.ആർ.എം.ഒ. ഡോ. കരോൾ പിൻ ഹെയ്‌റോ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.