ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്യാട് ബ്ലോക്ക് പരിധിയിലെ ആര്യാട് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ പി.പി. ചിത്തരഞ്ജൻ എം എൽ.എ വൃക്ഷത്തൈ നട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത് കുമാർ, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.