ആലപ്പുഴ: കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു സർക്കാർ നിർദേശം അനുസരിച്ചു വീടുകളിൽ ഐസൊലേഷനിലും ചികിത്സയിലും കഴിയുന്ന രോഗികൾ പുറത്തിറങ്ങി സ്ഥിരീകരണത്തിനായി വീണ്ടും സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോസിറ്റീവ് ആയ വ്യക്തികൾ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന് കാരണമാകും. രോഗം പടരാനിടയാക്കുന്ന ഈ നടപടി ശിക്ഷാർഹമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒരിക്കൽ രോഗം സ്ഥിരീകരിച്ചവർ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. അത്തരത്തിൽ ലഭിക്കുന്ന പരിശോധന ഫലം അംഗീകരിക്കില്ല.